2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കോട്ടയം പെരുവയിൽ നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു, എസിയിൽ നിന്ന് തീപടർന്നതെന്ന് പ്രാഥമിക നിഗമനം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 05:26 PM
പങ്കുവെക്കുക:
കോട്ടയം പെരുവയിൽ നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു, എസിയിൽ നിന്ന് തീപടർന്നതെന്ന് പ്രാഥമിക നിഗമനം
കോട്ടയം പെരുവയിൽ നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു, എസിയിൽ നിന്ന് തീപടർന്നതെന്ന് പ്രാഥമിക നിഗമനംകേരളപ്രഭാതം

കോട്ടയം പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം ഉണ്ടായി. ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനിരുന്ന 'പി സി ബി എക്സ്പ്രസ്' എന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം: നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം. കോട്ടയം പെരുവ കുന്നപ്പള്ളിയിൽ പ്രവർത്തിക്കുന്ന 'പി.സി.ബി എക്സ്പ്രസ്' എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. എയർ കണ്ടീഷണറിൽ (എ.സി) നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമ്മിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറി വരും ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപകടം.

വിവരമറിഞ്ഞയുടൻ കടുത്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം