2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഫ്ലൈ ദുബായ് സംഭവം: പിന്നിൽ ഇറാനാണെങ്കിൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 02:39 PM
പങ്കുവെക്കുക:
ഫ്ലൈ ദുബായ് സംഭവം: പിന്നിൽ ഇറാനാണെങ്കിൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്
ഫ്ലൈ ദുബായ് സംഭവം: പിന്നിൽ ഇറാനാണെങ്കിൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്കേരളപ്രഭാതം

ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോ പൈലറ്റ് നടത്തിയ ഭീകരാക്രമണശ്രമത്തിന് പിന്നില്‍ ഇറാനാണെങ്കില്‍ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദുബായില്‍ നിന്ന് ഇസ്രായേലിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് കോ പൈലറ്റ് ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടും കോക് പിറ്റ് വാതില്‍ പൈലറ്റായ സ്മിത്ത് മച്ഛാര്‍ തുറന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ കോക്പിറ്റിലേക്ക് കയറിയതോടെയാണ് അക്രമി പിടിയിലായത്. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു സംഭവത്തില്‍ ഇറാന്റെ പങ്കിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് കനത്ത പ്രഹരം തന്നെ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാണ് അന്വേഷണം പൂര്‍ത്തിയാകും വരെ ഇസ്രായേലിലേക്കും തിരിച്ചുമുള്ള എല്ലാ ഫ്‌ലൈ ദുബായ് വിമാനസര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

 അതേസമയം ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം ആസൂത്രിതമായിരുന്നുവെന്നും വിമാനത്തില്‍ 166 യാത്രക്കാര്‍ ഇസ്രായേലികളായിരുന്നുവെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കോ പൈലറ്റിനെ സൗദി ചോദ്യം ചെയ്തുവരികയാണെന്നും ഭാവിയില്‍ സമാനമായ ശ്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും നെതന്യാഹു പറഞ്ഞു

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം