2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുഞ്ഞിനെ ഉറക്കി'; ൈവഭവിനെ പുറത്താക്കിയതിനു പിന്നിലെ തൊട്ടിലാക്കി പാക്ക് ബൗളറുടെ പരിഹാസം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 03:35 PM
പങ്കുവെക്കുക:
കുഞ്ഞിനെ ഉറക്കി'; ൈവഭവിനെ പുറത്താക്കിയതിനു പിന്നിലെ തൊട്ടിലാക്കി പാക്ക് ബൗളറുടെ പരിഹാസം
കുഞ്ഞിനെ ഉറക്കി'; ൈവഭവിനെ പുറത്താക്കിയതിനു പിന്നിലെ തൊട്ടിലാക്കി പാക്ക് ബൗളറുടെ പരിഹാസംകേരളപ്രഭാതം

പാക്കിസ്ഥാനെതിരെ തന്‍റെ ആദ്യ മത്സരത്തില്‍ ഒന്‍പതു പന്തില്‍ 15 റണ്‍സെടുത്താണ് വൈഭവ് സൂര്യവംശി പുറത്തായത്. ടീമിന് മികച്ച തുടക്കം നല്‍കാന്‍ വൈഭവിന് സാധിച്ചെങ്കിലും മോശം ഷോട്ട് സെലക്ഷനില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് മടങ്ങിയത്. രണ്ടു സിക്സുകളാണ് ചെറിയ ഇന്നിങ്സില്‍ വൈഭവ് നേടിയത്. ഇന്ത്യയുടെ 15 കാരന്‍ ഓപ്പണറെ പുറത്താക്കിയതിനു പിന്നാലെ പാക്ക് ബൗളര്‍ സെയിം അലിയുടെ റിയാക്ഷനാണ് ഇപ്പോള്‍ ചര്‍ച്ച.

വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിനു പിന്നാലെ തൊട്ടിലാട്ടിയാണ് പാക്ക് ബൗളറുടെ പരിഹാസിച്ചത്. വിക്കറ്റെടുത്ത സലിം അയൂബാണ് പവലിയനിലേക്ക് മടങ്ങുന്ന ബാറ്ററെ നോക്കി കുഞ്ഞിനെ ഉറക്കുന്നതുപോലെയുള്ള ആംഗ്യം കാണിച്ച് വിക്കറ്റ് ആഘോഷിച്ചത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചില്ല . അഞ്ച് പന്തിൽ രണ്ടു റൺസ് മാത്രം നേടിയ വൈഭവ് രണ്ടാം ഓവറില്‍ രണ്ട് സിക്സറുകളാണ് തൂക്കിയത്. സാദ് മസൂദിന്‍റെ ഓവറില്‍ തൊട്ടടുത്ത പന്തുകളില്‍ സ്ക്വയറിന് മുകളിലൂടെയും ലോങ്-ഓണിന് മുകളിലൂടെയുമായിരുന്നു രണ്ട് സിക്സറുകൾ. ഓപ്പണിംഗ് കൂട്ടുകെട്ട് മുന്നേറുമെന്ന അവസരത്തിലാണ് വൈഭവിന്‍റെ പരിചയക്കുറവ് തിരിച്ചടിയായത്.

സെയിം അയൂബിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച കീപ്പര്‍ ഉസ്മാന്‍ ഖാന്‍റെ കയ്യിലൊതുങ്ങി. ആദ്യ പന്തില്‍ തന്നെ വൈഭവിന്‍റെ വിക്കറ്റ് വീണു. വൈഭവിന്‍റെ ഷോട്ട് ചോയ്സിൽ ഓപ്പണറായ അഭിഷേക് ശർമ്മ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ചറിയാണ് ഇന്ത്യന്‍ സ്കോറിങിന് വേഗം നല്‍കിയത്. 28 പന്തില്‍ ഏഴു സിക്സും മൂന്നു ഫോറും സഹിതം 61 റണ്‍സാണ് അഭിഷേക് നേടിയത്. അവസാന ഓവറുകളില്‍ തിലക് വര്‍മ (22 പന്തില്‍ 51*), ശിവം ദുബൈ (15 പന്തില്‍ 27) എന്നിവരുടെ ഇന്നിങ്സ് ഇന്ത്യയുടെ സ്കോര്‍ 200 കടത്തി. ആറു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് ഇന്ത്യ നേടിയത്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം