2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ സർക്കാരിന് ആശ്വാസം; ട്രിബ്യൂണൽ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 02:35 PM
പങ്കുവെക്കുക:
ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ സർക്കാരിന് ആശ്വാസം; ട്രിബ്യൂണൽ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ സർക്കാരിന് ആശ്വാസം; ട്രിബ്യൂണൽ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതികേരളപ്രഭാതം

ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ്‌ മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ നെഞ്ചിന്റേതാണ് ഉത്തരവ്.

കൊച്ചി: ട്രഷറി, ആസൂത്രണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (കെ.എ.ടി) ഉത്തരവിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. ട്രിബ്യൂണൽ വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഉത്തരവ് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്.

വകുപ്പുകളിലെ സ്ഥലംമാറ്റങ്ങൾ പൊതു സ്ഥലംമാറ്റങ്ങൾക്കൊപ്പം മാത്രമേ നടത്താവൂ എന്നും, രണ്ടാഴ്ചയ്ക്കകം അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണമെന്നുമായിരുന്നു കെ.എ.ടിയുടെ വിധി. എന്നാൽ, ട്രിബ്യൂണലിന്റെ ഈ ഉത്തരവ് ഭരണപരമായ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും കെ.എ.ടി നിയമങ്ങളുടെ ലംഘനമാണെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

ട്രിബ്യൂണൽ ഉത്തരവ് കാരണം വകുപ്പുകളിലെ അടിയന്തര സ്ഥലംമാറ്റങ്ങളും പ്രമോഷൻ നടപടികളും പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ വി. മുഹമ്മദ് ഷാ വാദിച്ചു. വ്യക്തിഗത സ്ഥലംമാറ്റ ഉത്തരവുകളെ അല്ലാതെ പൊതുവായ നയതീരുമാനങ്ങളെ ചോദ്യം ചെയ്ത് നൽകുന്ന ഹർജികൾ നിലനിൽക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ വാദങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്തത്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്