2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അധികാരത്തില്‍ വന്ന് നാലു മാസം തികയും മുമ്പ് തിളക്കം നഷ്ടപ്പെട്ടു ; യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സുപ്രഭാതം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 08:15 AM
പങ്കുവെക്കുക:
അധികാരത്തില്‍ വന്ന് നാലു മാസം തികയും മുമ്പ് തിളക്കം നഷ്ടപ്പെട്ടു ; യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സുപ്രഭാതം
അധികാരത്തില്‍ വന്ന് നാലു മാസം തികയും മുമ്പ് തിളക്കം നഷ്ടപ്പെട്ടു ; യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സുപ്രഭാതംകേരളപ്രഭാതം

അധികാരമേറ്റ് നാലുമാസത്തിനുള്ളിൽ ഭരണത്തിന്റെ തിളക്കം മങ്ങിയതിൽ യു.ഡി.എഫ് ആത്മപരിശോധന നടത്തണമെന്ന് സമസ്ത മുഖപത്രമായ 'സുപ്രഭാതം'. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളും വോട്ടുവിഹിതവും കുറഞ്ഞത് തിരിച്ചടിയാണ്.

തിരുവനന്തപുരം: അധികാരത്തിലേറി നാലു മാസം തികയും മുമ്പ് തന്നെ ഭരണത്തിന്റെ തിളക്കം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് യു.ഡി.എഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് സമസ്ത. സമസ്തയുടെ മുഖപത്രമായ 'സുപ്രഭാത'ത്തിൽ 'ആദ്യ പരീക്ഷണത്തിലെ രാഷ്ട്രീയ സന്ദേശം' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് സർക്കാറിനും യു.ഡി.എഫിനുമെതിരെ രൂക്ഷവിമർശനമുള്ളത്. ഭരണത്തിന്റെ തുടക്കത്തിൽതന്നെ ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന പ്രതിച്ഛായയെക്കുറിച്ച് യു.ഡി.എഫ് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്നും ലേഖനം ഓർമിപ്പിക്കുന്നു.

അടുത്തിടെ പുറത്തുവന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രതികരണം. അധികാരത്തിലേറി ചുരുങ്ങിയ ദിവസങ്ങൾക്കിടെ ഉയർന്നുവന്ന വിവാദങ്ങൾ ഭരണത്തുടക്കത്തിലെ സ്വാഭാവിക രാഷ്ട്രീയ വടംവലികളായി തള്ളിക്കളയാം. എന്നാൽ, ഉപതിരഞ്ഞെടുപ്പ് ഫലം വന്നിരിക്കെ, കേരളത്തിന്റെ പൊതുരാഷ്ട്രീയത്തിൽ ഉയർന്ന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും വ്യക്തവും തൃപ്തികരവുമായ വിശദീകരണം നൽകാൻ സർക്കാറിന് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാവുകയാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിലെ രാഷ്ട്രീയ സന്ദേശം യു.ഡി.എഫിന് തിരിച്ചടിയാണ്. ഫലം പരിശോധിച്ചാൽ എൽ.ഡി.എഫിന് മുന്നേറ്റവും യു.ഡി.എഫിന് ക്ഷീണവുമാണ് പ്രകടമാകുന്നത്. ഭരണം കൈയാളുന്ന മുന്നണിക്ക് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുകയും, ജയിച്ചിടത്തും തോറ്റിടത്തും വോട്ടുവിഹിതത്തിൽ വൻ കുറവുണ്ടാവുകയും ചെയ്തിട്ടുണ്ട്.

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ സർക്കാറിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ഉയർന്നുവന്നത്. മലപ്പുറം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര, സംശയങ്ങൾക്ക് വഴിവെച്ച ചില മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോൺസർഷിപ്പ്, ഔദ്യോഗിക ബോർഡും നമ്പറും പതിച്ച സ്വകാര്യ വാഹനം മന്ത്രി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം എന്നിവയെല്ലാം സർക്കാറിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് സുപ്രഭാതം വ്യക്തമാക്കുന്നു.

ഖജനാവിന് സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ലെന്ന വിശദീകരണം നിലനിൽക്കില്ല. അധികാര സ്ഥാനത്തിരിക്കുന്നവർ സ്വകാര്യ സൗകര്യങ്ങൾ കൈപ്പറ്റുമ്പോൾ പാലിക്കേണ്ട സുതാര്യതയും ഔചിത്യവും സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം