2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍: ജെപിസിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി, കൂടിക്കാഴ്ച റദ്ദാക്കി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 10:55 AM
പങ്കുവെക്കുക:
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍: ജെപിസിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി, കൂടിക്കാഴ്ച റദ്ദാക്കി
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍: ജെപിസിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി, കൂടിക്കാഴ്ച റദ്ദാക്കികേരളപ്രഭാതം

**ന്യൂഡൽഹി:** 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലുമായി ബന്ധപ്പെട്ട് ഭാവിയിൽ ഹരജികൾ പരിഗണനയിൽ വരാൻ സാധ്യതയുള്ളതിനാൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായി (ജെ.പി.സി) ഒക്ടോബർ ആറിന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച സുപ്രീംകോടതി നിരസിച്ചു. അധികാര വിഭജനത്തിന്റെ ലംഘനമെന്ന വിമർശനത്തിനിടെയാണ് ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരുമായുള്ള യോഗം റദ്ദാക്കിയ വിവരം സെക്രട്ടറി ജനറൽ രേഖാമൂലം ജെ.പി.സിയെ അറിയിച്ചത്.

ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) നിർദേശിച്ച കൂടിക്കാഴ്ച സുപ്രീംകോടതി നിരസിച്ചു. ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരുമായി ഒക്ടോബർ ആറിന് നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. തീരുമാനം സുപ്രീംകോടതി സെക്രട്ടറി ജനറൽ ജെ.പി.സിയെ രേഖാമൂലം അറിയിച്ചു.

ഭാവിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട ഹരജികൾ കോടതിയുടെ പരിഗണനയിൽ വരാൻ സാധ്യതയുള്ളതിനാൽ, ഇത്തരം കൂടിക്കാഴ്ചകൾ ഉചിതമല്ലെന്നാണ് സുപ്രീംകോടതി സ്വീകരിച്ച നിലപാട്.

നേരത്തെ, ജെ.പി.സിയുടെ ഈ നീക്കത്തിനെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ രംഗത്തുവന്നിരുന്നു. സുപ്രീംകോടതി ജഡ്ജിമാരെ കാണാനുള്ള സമിതിയുടെ ശ്രമം ഭരണഘടനാപരമായ അധികാര വിഭജനത്തിന്റെ ലംഘനമാണെന്നും, രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇത്തരമൊരു യോഗം നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് വഴിയൊരുക്കുന്ന ‘ഭരണഘടന ബിൽ, 2024’, ‘കേന്ദ്രഭരണപ്രദേശ നിയമങ്ങൾ (ഭേദഗതി) ബിൽ, 2024’ എന്നിവയാണ് ജെ.പി.സി നിലവിൽ പരിശോധിച്ചുവരുന്നത്.

ബി.ജെ.പി എം.പി പി.പി. ചൗധരി അധ്യക്ഷനായ ജെ.പി.സി ബില്ലുകളുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ചർച്ചകൾ തുടരുകയാണ്. രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, ഭരണഘടനാ വിദഗ്ധർ എന്നിവരുമായി സമിതി ഇതിനകം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ, വിഷയം പഠിക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് ജസ്റ്റിസുമാർ, മുൻ സുപ്രീംകോടതി ജഡ്ജിമാർ, മറ്റ് നിയമവിദഗ്ധർ എന്നിവരുമായും സമിതി നേരത്തെ കൂടിയാലോചന നടത്തിയിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്