2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'പ്രിയദർശിനി' കാരണം ദുരിതം', സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് 14ന്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 09:45 AM
പങ്കുവെക്കുക:
'പ്രിയദർശിനി' കാരണം ദുരിതം', സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് 14ന്
'പ്രിയദർശിനി' കാരണം ദുരിതം', സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് 14ന്കേരളപ്രഭാതം

'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയും ബസ് ചാർജ് വർധനയും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

തൃശ്ശൂർ: സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' വരുമാനത്തെ ബാധിച്ചതിലും പ്രവർത്തനച്ചെലവിന് ആനുപാതികമായി യാത്രാനിരക്ക് വർധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ പ്രക്ഷോഭത്തിലേക്ക്. ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ചു.

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കുമായി ഏർപ്പെടുത്തിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി കാരണം പ്രതിസന്ധിയിലായ ബസുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ രണ്ടാം ഘട്ടമായി ഈ മാസം അവസാനവാരം ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. അതിനുശേഷവും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണമായി നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)