2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ; ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കില്ല ; തീരുമാനം മരവിപ്പിച്ചു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 05:23 AM
പങ്കുവെക്കുക:
ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ; ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കില്ല ; തീരുമാനം മരവിപ്പിച്ചു
ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ; ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കില്ല ; തീരുമാനം മരവിപ്പിച്ചുകേരളപ്രഭാതം

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചതോടെയാണ് തിരിച്ചെടുക്കാനുള്ള നീക്കം തടഞ്ഞത്.

കോഴിക്കോട്: പീഡനക്കേസിലും അഴിമതി ആരോപണങ്ങളിലും കുടുങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ആഭ്യന്തര വകുപ്പ് തീരുമാനം മരവിപ്പിച്ചു. വിവാദനായകനായ ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുക്കാൻ നൽകിയ ഉത്തരവാണ് പ്രതിഷേധത്തെത്തുടർന്ന് തടഞ്ഞുവെച്ചത്.

പീഡനക്കേസിൽ യുവതിയുടെ രഹസ്യമൊഴി ലഭിച്ചതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഉമേഷിനോട് കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, വിവരം പുറത്തുവന്നതോടെ കോഴിക്കോട്ട് കോൺഗ്രസ് നേതൃത്വം വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആഭ്യന്തരമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി പ്രതിഷേധമറിയിച്ചതോടെയാണ് ഉത്തരവ് മരവിപ്പിക്കാൻ ഭരണകൂടം നിർബന്ധിതരായത്.

അനാശാസ്യ കേന്ദ്രത്തിൽ നിന്ന് റെയ്ഡിൽ പിടിയിലായ യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉമേഷ് പീഡിപ്പിച്ചെന്നും കൂടെയുണ്ടായിരുന്ന നാല് യുവാക്കളിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയെന്നുമായിരുന്നു കേസ്. ഔദ്യോഗിക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ ആദ്യം പുറത്തുവന്നത്. തുടർന്ന്, ആരോപണങ്ങൾ ശരിവെച്ച് ഇരയായ യുവതി പാലക്കാട് പൊലീസിന് മൊഴി നൽകുകയായിരുന്നു.

അതേസമയം, ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതടക്കം ഡിവൈഎസ്പി ഉമേഷിന്റെ ഭാഗത്തുനിന്നുണ്ടായ പല വഴിവിട്ട നടപടികൾക്കെതിരെയും കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കൾ മുമ്പും രംഗത്തെത്തിയിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം