2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ബിജു മേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' മുന്നേറുന്നു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 10:25 AM
പങ്കുവെക്കുക:
മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ബിജു മേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' മുന്നേറുന്നു
മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ബിജു മേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' മുന്നേറുന്നുകേരളപ്രഭാതം

ബിജു മേനോൻ നായകനായ 'അവറാച്ചൻ ആൻഡ് സൺസ്' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. നവാഗതനായ തമ്പി സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ഫാമിലി എന്റർടെയ്നർ ചിത്രം പ്രവൃത്തിദിനങ്ങളിലും ഹൗസ്ഫുൾ ഷോകളോടെ വൻ കളക്ഷൻ നേടുകയാണ്.

ബിജു മേനോനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്ത 'അവറാച്ചൻ ആൻഡ് സൺസ്' തിയേറ്ററുകളിൽ വൻ വിജയത്തിലേക്ക്. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം മികച്ച കളക്ഷനോടെയാണ് പ്രദർശനം തുടരുന്നത്. പ്രായഭേദമന്യേ ഏവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പൂർണ്ണ ഫാമിലി എന്റർടെയ്നറായ ചിത്രത്തിന് പ്രവൃത്തി ദിനങ്ങളിലും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിക്കുന്നത്.

ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ജോസഫ് വിജീഷും സംവിധായകൻ തമ്പിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവരാണ്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സനൽ ദേവാണ് സംഗീത സംവിധായകൻ.

മറ്റു അണിയറപ്രവർത്തകർ: അഖിൽ യെശോധരൻ (ലൈൻ പ്രൊഡ്യൂസർ), അജി കുറ്റിയാനി (ആർട്ട്), സ്റ്റെഫി സേവ്യർ (കോസ്റ്റ്യൂം), റഷീദ് അഹമ്മദ് (മേക്കപ്പ്), ശങ്കരൻ എ. എസ്, കെ. സി. സിദ്ധാർത്ഥൻ (സൗണ്ട് ഡിസൈൻ), വിഷ്ണു സുജാതൻ (സൗണ്ട് മിക്സിങ്), ഡിക്സൺ പൊടുത്താസ് (പ്രൊഡക്ഷൻ കൺട്രോളർ), ജിബിൻ ജോൺ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ബബിൻ ബാബു (അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്), ബിജിത് ധർമടം (സ്റ്റിൽസ്), പ്രതീഷ് ശേഖർ (പി.ആർ.ഒ).

പ്രോമൈസ് സ്റ്റുഡിയോസ് വി.എഫ്.എക്സും, ടെൻ പോയിന്റ് പബ്ലിസിറ്റി ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു. സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റും ഒബ്‌സ്ക്യൂറ എന്റർടൈൻമെന്റുമാണ് മാർക്കറ്റിംഗിന് പിന്നിൽ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം