2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഹോര്‍മുസ് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം യുദ്ധത്തിനു മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടും എണ്ണവില താഴുന്നില്ല; കാരണം ഇതാണ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 06:12 AM
പങ്കുവെക്കുക:
ഹോര്‍മുസ് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം യുദ്ധത്തിനു മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടും എണ്ണവില താഴുന്നില്ല; കാരണം ഇതാണ്
ഹോര്‍മുസ് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം യുദ്ധത്തിനു മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടും എണ്ണവില താഴുന്നില്ല; കാരണം ഇതാണ്കേരളപ്രഭാതം

ഹോര്‍മുസ് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം യുദ്ധത്തിനു മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടും എണ്ണവില 90-100 ഡോളര്‍ നിലവാരത്തില്‍ തന്നെ തുടര്‍ന്നേക്കാം. യുഎസ് സൈനിക അകമ്പടിയിലൂടെയുള്ള ചരക്കുനീക്കം വര്‍ധിച്ചതും പൈപ്പ്ലൈനുകള്‍ വഴിയുള്ള ഒഴുക്കില്‍ മാറ്റം വരുത്തിയതും കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയില്‍ നീക്കം വീണ്ടും യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിനടുത്തേക്ക് എത്തിയിരിക്കുന്നുടാങ്കറുകളുടെയും ആഗോള വ്യാപാര നീക്കങ്ങളുടെയും വിവരങ്ങള്‍ നിരീക്ഷിക്കുന്ന 'കെപ്ലര്‍' (Kpler) എന്ന സ്ഥാപനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിങ്കളാഴ്ചയോടെ ഹോര്‍മുസ് വഴിയുള്ള ക്രൂഡ് ഓയില്‍ നീക്കം പ്രതിദിനം ശരാശരി 13.5 ദശലക്ഷം ബാരല്‍ എന്ന നിലയിലെത്തി. ഈ അളവ് യുദ്ധത്തിന് മുമ്പ് ഈ കടലിടുക്ക് വഴിയുണ്ടായിരുന്ന ചരക്കുനീക്കത്തിന്റെ തോതിന് തുല്യമാണ്.

വാസ്തവത്തില്‍ ചിലപ്പോള്‍ പേര്‍ഷ്യന്‍ ഗള്‍ഫ്, ചെങ്കടല്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി യുദ്ധത്തിനു മുമ്പുള്ള നിലവാരത്തേക്കാള്‍ കൂടുതലാണ്. തിങ്കളാഴ്ച വരെ ഈ മേഖല ഏഴ് ദിവസത്തെ ശരാശരി 19.5 ദശലക്ഷം ബാരലിലെത്തി. യുദ്ധത്തിനു മുമ്പുള്ള അടിസ്ഥാനനിരക്കായ ഏകദേശം 17 ദശലക്ഷം ബാരലിനെ മറികടന്നു.

എന്നിരുന്നാലും ഹോര്‍മുസിലൂടെയുള്ള ക്രൂഡ് ഓയില്‍ പ്രവാഹം ഡീസല്‍, ഗ്യാസോലിന്‍ വിതരണത്തിലോ വിലകളിലോ ഉടനടി ഇളവ് വരുത്തിയിട്ടില്ല. സമീപകാല റിപ്പോര്‍ട്ടുകളില്‍ ഉദ്ധരിച്ച കെപ്ലര്‍ ഡാറ്റ കാണിക്കുന്നത് ഹോര്‍മുസിലൂടെയുള്ള ശുദ്ധീകരിച്ച ഇന്ധന കയറ്റുമതി യുദ്ധത്തിനു മുമ്പുള്ള നിലവാരത്തേക്കാള്‍ വളരെ താഴെയാണെന്നും ഇത് ക്രൂഡിന്റെ ലഭ്യതയ്ക്കും ഉപഭോക്താക്കള്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ ലഭ്യതയ്ക്കും ഇടയില്‍ ഒരു പൊരുത്തക്കേട് സൃഷ്ടിക്കുന്നു.

ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നവിസ് പറയുന്നത്- 'എണ്ണവില പ്രധാനമായും ചില ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിപണിയില്‍ ലഭ്യമായ യഥാര്‍ത്ഥ എണ്ണയുടെ അളവാണ് അതില്‍ ആദ്യത്തേത്. എല്ലാ രാജ്യങ്ങളിലേക്കും എണ്ണയുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉണ്ടോ എന്നതാണ് രണ്ടാമത്തേത്' മൂന്നാമത്തെ ഘടകം നിയന്ത്രണങ്ങളോ ഉപരോധങ്ങളോ ആണെന്നും നാലാമത്തേത് വികാരമാണെന്നും അദ്ദേഹം പറഞ്ഞു. 'യുദ്ധം രൂക്ഷമാകുന്നതോ അയയുന്നതോ ആയ വാര്‍ത്തകള്‍ വരുമ്പോഴെല്ലാം, അതിനനുസരിച്ച് എണ്ണവിലയില്‍ മാറ്റം വരുന്നത് നാം കണ്ടിട്ടുണ്ട്.'

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം