Ampere Nexus EX+: വിശദാംശങ്ങള്‍ ഇങ്ങനെ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടേഴ്സ് അവരുടെ ജനപ്രിയ ആംപിയര്‍ ബ്രാന്‍ഡിന് കീഴില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുയാണ്. ആംപിയര്‍ നെക്സസ് EX+ എന്നാണ് അതിന്റെ പേര്. മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാണിത്. കൂടുതല്‍ ശക്തമായ മോട്ടോര്‍, വാട്ടര്‍പ്രൂഫ് ചാര്‍ജര്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്. Ampere Nexus EX+: റേഞ്ചും വിലയും ആംപിയര്‍ നെക്‌സസ് EX+ ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നിവ. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,29,999 രൂപയും ഇന്റലിപാക്ക് കണക്റ്റഡ് വേരിയന്റിന് 1,35,999 രൂപയുമാണ്. Also Read: ജനപ്രീതിയില്‍ ഏറെ മുന്നില്‍, വില ഒരു ലക്ഷത്തില്‍ താഴെ, മികച്ച മൈലേജും ; Honda Activa 125-ന്റെ സവിശേഷതകള്‍ ഇങ്ങനെ ദൈനംദിന ഉപയോഗത്തിനും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലെ സഞ്ചാരത്തിനും ഒരുപോലെ അനുയോജ്യമാണ് പുതിയ നെക്‌സസ് E-X+. രാജ്യത്തുടനീളമുള്ള എല്ലാ ആംപിയര്‍ ഡീലര്‍ഷിപ്പുകളിലും ഇത് വില്‍പ്പനയ്ക്ക് ലഭ്യമാകും. ഒറ്റ ചാര്‍ജില്‍ 136 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. Ampere Nexus EX+: പ്രകടനം ഇങ്ങനെ ആംപിയര്‍ നെക്‌സസ് EX+ ഇലക്ട്രിക് സ്‌കൂട്ടറില്‍ 202Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന ശക്തമായ 5kW മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

Ampere Nexus EX+: വിശദാംശങ്ങള്‍ ഇങ്ങനെ
ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടേഴ്സ് അവരുടെ ജനപ്രിയ ആംപിയര്‍ ബ്രാന്‍ഡിന് കീഴില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുയാണ്. ആംപിയര്‍ നെക്സസ് EX+ എന്നാണ് അതിന്റെ പേര്.
മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാണിത്. കൂടുതല്‍ ശക്തമായ മോട്ടോര്‍, വാട്ടര്‍പ്രൂഫ് ചാര്‍ജര്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്.
Ampere Nexus EX+: റേഞ്ചും വിലയും
ആംപിയര്‍ നെക്‌സസ് EX+ ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നിവ. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,29,999 രൂപയും ഇന്റലിപാക്ക് കണക്റ്റഡ് വേരിയന്റിന് 1,35,999 രൂപയുമാണ്.
Also Read: ജനപ്രീതിയില്‍ ഏറെ മുന്നില്‍, വില ഒരു ലക്ഷത്തില്‍ താഴെ, മികച്ച മൈലേജും ; Honda Activa 125-ന്റെ സവിശേഷതകള്‍ ഇങ്ങനെ
ദൈനംദിന ഉപയോഗത്തിനും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലെ സഞ്ചാരത്തിനും ഒരുപോലെ അനുയോജ്യമാണ് പുതിയ നെക്‌സസ് E-X+. രാജ്യത്തുടനീളമുള്ള എല്ലാ ആംപിയര്‍ ഡീലര്‍ഷിപ്പുകളിലും ഇത് വില്‍പ്പനയ്ക്ക് ലഭ്യമാകും. ഒറ്റ ചാര്‍ജില്‍ 136 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്.
Ampere Nexus EX+: പ്രകടനം ഇങ്ങനെ
ആംപിയര്‍ നെക്‌സസ് EX+ ഇലക്ട്രിക് സ്‌കൂട്ടറില്‍ 202Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന ശക്തമായ 5kW മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.




