2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 08:05 AM
പങ്കുവെക്കുക:
ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി
ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതികേരളപ്രഭാതം

കോട്ടയം മെഡിക്കൽ കോളേജിൽ ഹെർണിയ ശസ്ത്രക്രിയക്ക് വിധേയയായ ചങ്ങനാശ്ശേരി സ്വദേശി ഹസീന മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. എന്നാൽ ചികിത്സാപിഴവുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണത്തിലാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. എന്നാൽ ആരോപണം നിഷേധിച്ച ആശുപത്രി അധികൃതർ, ശസ്ത്രക്രിയക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് വിശദീകരിച്ചു.

കഴിഞ്ഞ മാസമാണ് ഹെർണിയ ശസ്ത്രക്രിയക്കായി ഹസീനയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് താക്കോൽദ്വാര ശസ്ത്രക്രിയ നട നടത്തുകയും വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനയിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഗുരുതരമായ രീതിയിൽ അണുബാധയുണ്ടായതായി കണ്ടെത്തുകയും വയറുതുറന്ന് രണ്ടാമതും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് ഹസീന മരണത്തിന് കീഴടങ്ങിയത്. ആദ്യ ശസ്ത്രക്രിയക്കിടെ സംഭവിച്ച വീഴ്ചയാണ് അണുബാധയ്ക്കും മരണത്തിനും കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി.

അതേസമയം ചികിത്സയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സർജറിക്ക് ശേഷമുണ്ടാകുന്ന അണുബാധ (Post-operative infection) മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വിശദീകരണം. സംഭവിത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)