ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഗാന്ധിജയന്തിയും വാരാന്ത്യ അവധികളും പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും റെയിൽവേ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുറപ്പെടുന്ന ഈ സർവീസുകളിൽ തിരുവനന്തപുരത്തുനിന്നുള്ള മടക്കയാത്ര ശനിയാഴ്ചയും കണ്ണൂരിൽനിന്നുള്ള സർവീസ് വെള്ളിയാഴ്ചയുമായിരിക്കും.
ബെംഗളൂരു: ഗാന്ധിജയന്തിയും വാരാന്ത്യ അവധികളും പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
എസ്.എം.വി.ബി - തിരുവനന്തപുരം എക്സ്പ്രസ് (06585) വ്യാഴാഴ്ച വൈകീട്ട് 4.50നും എസ്.എം.വി.ബി - കണ്ണൂർ സ്പെഷ്യൽ (06595) രാത്രി 9.45നും പുറപ്പെടും.
തിരുവനന്തപുരം - ബെംഗളൂരു സർവീസ് ശനിയാഴ്ച ഉച്ചക്ക് 12.40ന് പുറപ്പെട്ട് പാലക്കാട്, കോട്ടയം വഴിയായിരിക്കും യാത്ര തിരിക്കുക. കണ്ണൂർ - ബെംഗളൂരു സ്പെഷ്യൽ മടക്കയാത്ര വെള്ളിയാഴ്ച വൈകീട്ട് 4.10നായിരിക്കും.




