നെടുമങ്ങാട് 2 തുണിക്കടകളിൽ തീപിടിച്ചു; ഒരു കട പൂർണമായും കത്തിനശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 സെപ്റ്റംബർ 28, തിങ്കൾ | 02:49 PM
പങ്കുവെക്കുക:

ആളപായം ആർക്കും തന്നെ ഇല്ല. സംഭവം നടക്കുന്ന സമയത്തിന് ജീവനക്കാർ ഇറങ്ങി പുറത്തേക്ക് ഓടിയതിനാലാണ് അപകടം ഒഴിവായത്. ഷോട്ട്സർക്യൂട്ട് പ്രാഥമിക നിഗമനം.
തിരുവനന്തപുരം: നെടുമങ്ങാട് ടൗണിലെ ടെക്സ്റ്റൈലുകളിൽ വൻ തീപിടിത്തം. റോജ ടെക്സ്റ്റൈൽസ്, കോക്ക്ടെയിൽ എന്നീ കടകളിലാണ് തീപിടിത്തമുണ്ടായത്. ഇതിൽ കോക്ക്ടെയിൽ പൂർണമായും കത്തിനശിച്ചു.
സമീപത്തുണ്ടായിരുന്ന ജ്വല്ലറിയിലേക്കും മൊബൈൽ ഷോപ്പിലേക്കും തീ പടർന്നിട്ടുണ്ട്. ഫയർഫോഴ്സ് സംഘമെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തീപിടിത്തമുണ്ടായ ഉടൻ തന്നെ കടകളിലെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പങ്കുവെക്കുക:




