ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പ്രതികാരം; പത്തനംതിട്ടയിലെ റിസോര്‍ട്ടില്‍ 20കാരിയെ സുഹൃത്തായ യുവാവ് കുത്തിക്കൊന്നു
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 2, വെള്ളി | 02:16 PM
പങ്കുവെക്കുക:

പ്രണയബന്ധം തകർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ബന്ധത്തിൽ നിന്ന് ദിൻഷ പിന്മാറിയതാണ് പ്രതിക്ക് വൈരാഗ്യമുണ്ടാകാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. ദിൻഷ റിസോർട്ടിൽ ജോലിക്ക് പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളൂ.
ദിൻഷയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി റിസോർട്ടിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏകദേശം പത്ത് മിനിറ്റോളം ദിൻഷയുമായി സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയത്. തന്നെ വഞ്ചിച്ചെന്ന് ആക്രോശിച്ചുകൊണ്ട് ജിത്തു ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു.
പ്രതി കത്തി ഓൺലൈൻ വഴിയാണ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ഉടൻ സ്ഥലത്തെത്തി ദിൻഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പങ്കുവെക്കുക:




