ജന്തർ മന്തര്‍ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രശാന്ത് ഭൂഷണ്‍ കസ്റ്റഡിയില്‍; യോഗേന്ദ്ര യാദവിനെ വലിച്ചിഴച്ചു
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 3, ശനി | 12:26 PM
പങ്കുവെക്കുക:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലേക്ക് ഐസയും എ.ഐ.എസ്.എഫും നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മാർച്ചിൽ പങ്കെടുത്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ, സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവ് എന്നിവരെയും കസ്റ്റഡിയിൽ എടുത്തു. പട്ടേൽ ചൗക്ക് മെട്രോ സ്‌റ്റേഷനിൽ നിന്ന് ജന്തർ മന്തറിലേക്ക് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. ജന്തർ മന്തർ റോഡിലേക്ക് പ്രവേശിക്കും മുൻപെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ബലം പ്രയോഗിച്ചത്. ഡൽഹി പൊലീസിനു പുറമെ അർധ സൈനിക വിഭാഗങ്ങളും സ്ഥലത്തുണ്ടായിരുന്നു.
പങ്കുവെക്കുക:




