ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം: പാര്‍ട്ടി നിര്‍ദേശിച്ചിട്ടും എതിര്‍വിഭാഗത്തിന് എതിരെ നല്‍കിയ പരാതി പിന്‍വലിക്കാതെ രമ്യ ഹരിദാസ്
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 3, ശനി | 11:28 AM
പങ്കുവെക്കുക:

തിരുവനന്തപുരം: അവസാനിക്കാതെ ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം. രമ്യ ഹരിദാസ് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കാത്തതില്‍ എതിര്‍വിഭാഗത്തിന് കടുത്ത അതൃപ്തി. പരാതി പിന്‍വലിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം അവഗണിച്ചതായാണ് ആക്ഷേപം. വിഷയം കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയെ അറിയിക്കാനൊരുങ്ങുകയാണ് എതിര്‍വിഭാഗം. ഇരുവിഭാഗങ്ങളും നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍, തന്നെ ആക്രമിച്ചെന്ന പരാതിയില്‍
രമ്യ ഹരിദാസ് എംഎല്‍എ നിലപാട് മാറ്റിയില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.
പങ്കുവെക്കുക:




