ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല, വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് ഷിബു ബേബി ജോൺ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായി നിയമിക്കാൻ തീരുമാനം. മേഖലയെ തഴച്ചുവളർത്തുക എന്നതിനേക്കാൾ ഈ വ്യവസായത്തെയും തൊഴിലാളികളെയും നിലനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കശുവണ്ടി വികസന കോർപ്പറേഷൻ (കാഷ്യു കോർപ്പറേഷൻ) എം.ഡിയായി നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കശുവണ്ടി മേഖലയെ തഴച്ചുവളർത്തുക എന്നതിനേക്കാൾ തകർന്നുനിൽക്കുന്ന ഈ വ്യവസായത്തെ നിലനിർത്തുകയാണ് സർക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.
തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയുമാണ് മാറ്റങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഇടനിലക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനോ അവരുടെ മുന്നേറ്റത്തിനോ സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സെപ്തംബറിൽ നടന്ന ഐ.എ.എസ് അഴിച്ചുപണിയിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പിൽ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റിനിയമിച്ചിരുന്നു. ഈ നിയമനം നടന്ന് ഒരു മാസം തികയുന്നതിന് മുൻപാണ് അദ്ദേഹത്തിന് കാഷ്യു കോർപ്പറേഷൻ എം.ഡിയെന്ന പുതിയ ചുമതലകൂടി നൽകുന്നത്.




