2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അടിമുടി മാറുന്നു, ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ Electric Scooter തരംഗം, കുതിപ്പുമായി 4 കമ്പനികള്‍

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:36 PM
പങ്കുവെക്കുക:
അടിമുടി മാറുന്നു, ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ Electric Scooter തരംഗം, കുതിപ്പുമായി 4 കമ്പനികള്‍
അടിമുടി മാറുന്നു, ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ Electric Scooter തരംഗം, കുതിപ്പുമായി 4 കമ്പനികള്‍കേരളപ്രഭാതം

മുംബൈ: ഇന്ത്യന്‍ ഉപഭോക്താക്കള്‍ അതിവേഗം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാറുകയാണ്. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് 2026 വെളിപ്പെടുത്തുന്നത്. ഇലക്ട്രിക് വാഹന വിപണിയില്‍ മികച്ച വില്‍പ്പനയാണ് ഇപ്പോള്‍ നടന്നുവരുന്നത്.

വര്‍ധിച്ചുവരുന്ന പെട്രോള്‍ വിലയും അറ്റകുറ്റപ്പണി ചിലവുകളും മൂലമാണ് ഈ സുപ്രധാന മാറ്റം സംഭവിക്കുന്നത്. 2026 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 15.61 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി വാഹന്‍ ഡാറ്റ കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉപഭോക്താക്കള്‍ 9.61 ലക്ഷം വാഹനങ്ങള്‍ മാത്രമേ വാങ്ങിയിരുന്നുള്ളൂ. 6 ലക്ഷം അധിക രജിസ്‌ട്രേഷനുകളുമായി വിപണി 62 ശതമാനം വമ്പിച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വെറും ഒമ്പത് മാസത്തിനുള്ളില്‍ 13.42 ലക്ഷം വാഹനങ്ങള്‍ എന്ന 2025 ലെ റെക്കോര്‍ഡ് ഈ വ്യവസായം ഇതിനകം തകര്‍ത്തിട്ടുമുണ്ട്.

മികച്ച വില്‍പ്പനയുമായി 4 കമ്പനികള്‍

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 4 പ്രമുഖ കമ്പനികളാണ് നിലവില്‍ അതിവേഗം മുന്നേറുന്നത്. ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി, ഹീറോ മോട്ടോകോര്‍പ് വിഡ എന്നിവ.

ഈ കമ്പനികള്‍ ചേര്‍ന്ന് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ ഏകദേശം 76 ശതമാനം കൈവശംവയ്ക്കുന്നു. സെപ്റ്റംബറില്‍ ടിവിഎസ് ഒന്നാമതെത്തി, പിന്നാലെ യഥാക്രമം ബജാജ്, ഏഥര്‍, ഹീറോ എന്നിവയും.

Also Read: ജനപ്രീതിയില്‍ ഏറെ മുന്നില്‍, വില ഒരു ലക്ഷത്തില്‍ താഴെ, മികച്ച മൈലേജും ; Honda Activa 125-ന്റെ സവിശേഷതകള്‍ ഇങ്ങനെ

സെപ്റ്റംബറില്‍ മാത്രം ഏകദേശം 1.97 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഗസ്റ്റിനെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വാഹന്‍ ഡാറ്റ പ്രകാരം, സെപ്റ്റംബറില്‍ 53,990 രജിസ്‌ട്രേഷനുകളുമായി ടിവിഎസ് മുന്നിലാണ്. ബജാജ് 48,383 ഉം ഏഥര്‍ 30,477 ഉം യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.


പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം