2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നെല്ല്‌ സംഭരണം ധാരണാപത്രം ഒപ്പിടാതെ മില്ലുകാര്‍ കര്‍ഷകരെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കാനെന്ന്‌ ആക്ഷേപം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 05:15 AM
പങ്കുവെക്കുക:
നെല്ല്‌ സംഭരണം ധാരണാപത്രം ഒപ്പിടാതെ മില്ലുകാര്‍ കര്‍ഷകരെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കാനെന്ന്‌ ആക്ഷേപം
നെല്ല്‌ സംഭരണം ധാരണാപത്രം ഒപ്പിടാതെ മില്ലുകാര്‍ കര്‍ഷകരെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കാനെന്ന്‌ ആക്ഷേപംകേരളപ്രഭാതം

കുടിശിക തുകയായ 60 കോടിയോളം രൂപ ലഭിക്കാത്തതിനെത്തുടർന്ന് മില്ലുടമകൾ ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുന്നത് നെല്ല് സംഭരണത്തെ പ്രതിസന്ധിയിലാക്കുന്നു. രണ്ടാംകൃഷി വിളവെടുപ്പ് തുടക്കത്തിൽ തന്നെ മില്ലുകൾ മുഖം തിരിക്കുന്നത് പാടത്ത് നെല്ല് കെട്ടിക്കിടന്ന് തൂക്കം കുറയുമോയെന്ന കടുത്ത ആശങ്കയിലാണ് കർഷകർ.

ആലപ്പുഴ: അരി ലഭ്യത അനുപാതത്തിലെ കുടിശിക ലഭിക്കാത്തതിനെത്തുടർന്ന് നെല്ല് സംഭരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ മില്ലുടമകൾ വിസമ്മതിക്കുന്നു. രണ്ടാംകൃഷി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ, കർഷകരെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കാനാണ് മില്ലുകാരുടെ ശ്രമമെന്നാണ് ആക്ഷേപം. സപ്ലൈകോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ 11 ഇടത്തരം മില്ലുകൾ മാത്രമാണ് സംഭരണത്തിന് സന്നദ്ധത അറിയിച്ചത്. പുഞ്ചക്കൃഷി സീസണിൽ 47 മില്ലുകൾ നെല്ല് സംഭരിച്ചിരുന്നു.

സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കുമെന്ന പ്രഖ്യാപനം പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ നടപ്പായിട്ടില്ല. മില്ലുകൾ നെല്ലെടുക്കാതിരുന്നാൽ കടുത്ത ചൂടിൽ പാടത്ത് കിടന്ന് നെല്ലിന്റെ തൂക്കം കുറയാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ.

മുൻവർഷങ്ങളിലെ 'ഔട്ട് ടേൺ റേഷ്യോ' കുടിശിക തീർപ്പാക്കുക, ഒന്നാം വിളയിലെന്നപോലെ ക്വിന്റലിന് 1.5 കിലോ അരിയുടെ കിഴിവ് അനുവദിക്കുക എന്നിവയാണ് മില്ലുടമകളുടെ പ്രധാന ആവശ്യങ്ങൾ. കേന്ദ്ര മാനദണ്ഡപ്രകാരം 100 കിലോ നെല്ല് സംസ്കരിക്കുമ്പോൾ 68 കിലോ അരി തിരികെ നൽകണം. എന്നാൽ കാലാവസ്ഥാ വ്യതിയാനവും പ്രതിസന്ധികളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഇത് 64.5 ശതമാനമായി കുറച്ചിരുന്നു. വിട്ടുനൽകിയ 3.5 ശതമാനത്തിന്റെ തുകയായ 60 കോടിയിലധികം രൂപ നിലവിൽ സർക്കാരിൽ നിന്ന് മില്ല ഉടമകൾക്ക് കുടിശികയായി ലഭിക്കാനുണ്ട്. ഈ തുക ഉടൻ വിതരണം ചെയ്യാൻ സർക്കാർതല ഇടപെടൽ ഉണ്ടാകണമെന്നാണ് മില്ലുടമകളുടെ ആവശ്യം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം