2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നിലമ്പൂർ മുത്തപ്പൻകുന്നിൽ വനഭൂമിയിൽ നിന്ന് വിലയേറിയ മരങ്ങൾ വെട്ടിക്കടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 04:23 AM
പങ്കുവെക്കുക:
നിലമ്പൂർ മുത്തപ്പൻകുന്നിൽ വനഭൂമിയിൽ നിന്ന് വിലയേറിയ മരങ്ങൾ വെട്ടിക്കടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ
നിലമ്പൂർ മുത്തപ്പൻകുന്നിൽ വനഭൂമിയിൽ നിന്ന് വിലയേറിയ മരങ്ങൾ വെട്ടിക്കടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർകേരളപ്രഭാതം

നിലമ്പൂർ മുത്തപ്പൻകുന്ന് വനമേഖലയിൽ നിന്ന് തേക്കും ഈട്ടിയും ഉൾപ്പെടെ വിലപിടിപ്പുള്ള മരങ്ങൾ വൻതോതിൽ വെട്ടിക്കടത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ഈ മരംകൊള്ള നടന്നത്

മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്ന് ഭാഗത്തുനിന്ന് വലിയ തോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഏകദേശം 7.5 ഹെക്ടറോളം വനഭൂമിയിൽനിന്നാണ് തേക്കും ഈട്ടിയും ഇരുളും അടക്കം ഇരുപതോളം വിലപിടിപ്പുള്ള മരങ്ങൾ അപഹരിച്ചത്.

​രണ്ടാഴ്ച മുമ്പാണ് മരങ്ങൾ വെട്ടിമാറ്റി ട്രാക്ടറുകളിൽ കയറ്റി കടത്തിക്കൊണ്ടുപോയത്. 1980കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണിതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

​സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരങ്ങൾ വെട്ടിക്കടത്തിയ സംഘത്തെക്കുറിച്ചും ഇതിനായി ഉപയോഗിച്ച ട്രാക്ടറിനെക്കുറിച്ചും കൃത്യമായ വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം