2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ലൈഫ് മിഷൻ ഫ്ലാറ്റ് കാടുകയറുന്നു; പണി നിലച്ചിട്ട് ഒരു വർഷം; അഴിമതി ആരോപണം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 12:40 PM
പങ്കുവെക്കുക:
ലൈഫ് മിഷൻ ഫ്ലാറ്റ് കാടുകയറുന്നു; പണി നിലച്ചിട്ട് ഒരു വർഷം; അഴിമതി ആരോപണം
ലൈഫ് മിഷൻ ഫ്ലാറ്റ് കാടുകയറുന്നു; പണി നിലച്ചിട്ട് ഒരു വർഷം; അഴിമതി ആരോപണംകേരളപ്രഭാതം

കാസർകോട് ബെണ്ടിച്ചാലിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം 11 വർഷങ്ങൾക്ക് ഇപ്പുറവും പണിപൂർത്തിയാകാതെ നശിക്കുന്നു. നിർമാണം നിലച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ അഴിമതി ആരോപണം ഉള്‍പ്പടെ ഉയരുകയാണ്.

ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് നിർമ്മിച്ച നാല് നിലകളുള്ള ബെണ്ടിച്ചാലിലെ ഈ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം  അനാഥ പ്രേതം പോലെ കിടക്കാൻ തുടങ്ങിയിട്ട് 11 വർഷമായി. 6 കോടിയിലേറെ തുക വിനിയോഗിച്ചു നടപ്പാക്കിയ പദ്ധതി  ഇന്ന് കാടുപിടിച്ചും തുരുമ്പെടുത്തും നശിക്കുകയാണ് പദ്ധതിയിൽ 44 കുടുംബങ്ങൾ ഗുണഭോക്താക്കൾ ആയി ഉണ്ട്. ഫ്ലാറ്റ് സമുച്ചയ നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും കരാർത്തുക വർധിപ്പിച്ചു നൽകാതെ മുന്നോട്ടില്ലെന്ന നിലപാടാണ് കരാർ കമ്പനി സ്വീകരിച്ചത്. ഇത് പ്രതിസന്ധിക്ക് കാരണമായതായി പറയുന്നു. ലൈഫ് മിഷൻ ആവശ്യപ്പെട്ടത് പ്രകാരം കുടിവെള്ളവും, സ്ഥലവും, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തങ്ങൾ നൽകിയെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

ഫ്ലാറ്റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി ഉണ്ടെന്നും അന്വേഷണം വേണമെന്നും ചെമ്മനാട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, പ്രദേശത്തെ മുൻ വാർഡ് മെമ്പറും ആയ ഷംസുദ്ദീൻ ആരോപിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം