2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടാകുമോ? പ്രതികരണവുമായി ട്രംപ്, യുദ്ധത്തിൽ ഉടൻ വിജയമെന്നും അവകാശവാദം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 04:47 AM
പങ്കുവെക്കുക:
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടാകുമോ? പ്രതികരണവുമായി ട്രംപ്, യുദ്ധത്തിൽ ഉടൻ വിജയമെന്നും അവകാശവാദം
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടാകുമോ? പ്രതികരണവുമായി ട്രംപ്, യുദ്ധത്തിൽ ഉടൻ വിജയമെന്നും അവകാശവാദംകേരളപ്രഭാതം

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധത്തിൽ അമേരിക്ക ഉടൻ വിജയം കൈവരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഉടൻ വിജയം കൈവരിക്കുമെന്നും യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനുമേൽ വീണ്ടും സൈനിക ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനയും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പങ്കുവെച്ചു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

​"ഈ യുദ്ധത്തിൽ നമ്മൾ ഉടൻ വിജയിക്കുമെന്നാണ് കരുതുന്നത്. വിജയിച്ചാലുടൻ തന്നെ എണ്ണവില യുദ്ധത്തിന് മുൻപുള്ള സാധാരണ നിലയിലേക്ക് താഴും" - ട്രംപ് പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ വീണ്ടും സൈനിക നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, "അതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ആക്രമണത്തിന് സാധ്യതയുണ്ട്, എന്നാൽ തൽക്കാലം ഒന്നും പറയുന്നില്ല" എന്നായിരുന്നു പ്രതികരണം.

​സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായും തകർക്കാൻ കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. "അമേരിക്ക വൻ വിജയമാണ് കൈവരിക്കുന്നത്. ഇറാന്റെ തകർന്ന സമ്പദ്‌വ്യവസ്ഥ തന്നെ അതിന് തെളിവാണ്. അവിടെയിപ്പോൾ സാമ്പത്തിക മേഖലയെന്ന ഒന്ന് ബാക്കിയില്ല. കറൻസിയുടെ മൂല്യം പൂർണമായി ഇടിഞ്ഞു. അവിടെ പണപ്പെരുപ്പം 318 ശതമാനത്തോളമായി ഉയർന്നതായാണ് റിപ്പോർട്ടുകൾ. അവരുടെ പണവും സമ്പദ്‌വ്യവസ്ഥയും സൈന്യവുമെല്ലാം തകർന്നു വൻ പ്രതിസന്ധിയിലാണ്" - ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും ഒരു ആണവായുധം സ്വന്തമാക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം