2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച്‌ സി.പി.എം. പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 05:35 AM
പങ്കുവെക്കുക:
കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച്‌ സി.പി.എം. പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌
കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച്‌ സി.പി.എം. പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌കേരളപ്രഭാതം

കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് സി.പി.എം നെടുങ്കണ്ടം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് തർക്കവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകർക്ക് പോലീസ് ഒത്താശ ചെയ്യുന്നുവെന്ന് ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആരോപിച്ചു.

നെടുങ്കണ്ടം: സി.പി.എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച്‌ നെടുങ്കണ്ടം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. പോലീസ്‌ സ്റ്റേഷനു മുന്നിൽ ബാരിക്കേഡ്‌ ഉയർത്തി പോലീസ് പ്രകടനം തടഞ്ഞു. ധർണ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്‌ ഉദ്‌ഘാടനം ചെയ്തു.

കോളജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ തോറ്റ കെ.എസ്‌.യുക്കാരെ ഉപയോഗിച്ച്‌ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്‌ ഉടുമ്പൻചോല എം.എൽ.എയും കോൺഗ്രസ്‌ നേതാക്കളും ശ്രമിക്കുന്നതെന്ന് സി.വി. വർഗീസ്‌ ആരോപിച്ചു. സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീട്ടിൽ കയറി അക്രമം അഴിച്ചുവിട്ടശേഷം, സ്വയം മുറിവേൽപിച്ച്‌ ആശുപത്രിയിൽ പ്രവേശിച്ച കെ.എസ്‌.യു പ്രവർത്തകർക്ക്‌ ഒത്താശ ചെയ്യുന്ന നിലപാടാണ്‌ നെടുങ്കണ്ടം പോലീസ്‌ സ്വീകരിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽനിന്ന്‌ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. പാർട്ടി നേതാക്കളായ എൻ.പി. സുനിൽ കുമാർ, പി.എൻ. വിജയൻ, ടി.എം. ജോൺ, രമേശ്‌ കൃഷ്‌ണൻ, വി.സി. അനിൽ തുടങ്ങിയവർ സംസാരിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം