2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സുഗതന്റെ കാപ്പാകേസ് റദ്ദാക്കിയ ഹൈക്കോടതി വിധി പരിശോധിക്കും; ബിജെപിയുടമായി ഒത്തുകളി നടത്തിയവരാണിപ്പോള്‍ പ്രതിപക്ഷത്ത്; രമേഷ് ചെന്നിത്തല

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:13 PM
പങ്കുവെക്കുക:
സുഗതന്റെ കാപ്പാകേസ് റദ്ദാക്കിയ ഹൈക്കോടതി വിധി പരിശോധിക്കും; ബിജെപിയുടമായി ഒത്തുകളി നടത്തിയവരാണിപ്പോള്‍ പ്രതിപക്ഷത്ത്; രമേഷ് ചെന്നിത്തല
സുഗതന്റെ കാപ്പാകേസ് റദ്ദാക്കിയ ഹൈക്കോടതി വിധി പരിശോധിക്കും; ബിജെപിയുടമായി ഒത്തുകളി നടത്തിയവരാണിപ്പോള്‍ പ്രതിപക്ഷത്ത്; രമേഷ് ചെന്നിത്തലകേരളപ്രഭാതം


തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ കാപ്പാകേസ് റദ്ദാക്കിയ ഹൈക്കോടതി വിധി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. കോടതി എടുക്കുന്ന തീരുമാനങ്ങളെ വിമര്‍ശിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ ഒത്തുകളി ആരോപണം തള്ളിയ ആഭ്യന്തരമന്ത്രി ഒത്തുകളി നടത്തിയവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്നും പറഞ്ഞു.

നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്കെതിരെ അങ്ങനെ പറയുന്നത് തന്നെ കോടതിയലക്ഷ്യമാണ്. വിധിന്യായം കിട്ടിയ ശേഷം പരിശോധിക്കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. ഈ ആളിനെതിരെ എല്ലാ നടപടിയും സ്വീകരിച്ചത് ഈ ഗവണ്‍മെന്റാണ്. കാപ്പ ചുമത്തിയതും ഈ ഗവണ്‍മെന്റ് ആണ് – അദ്ദേഹം പറഞ്ഞു.

ഒത്തുകളി ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഒത്തുകളിയുടെ കാര്യമൊന്നും ഇതിലില്ല. ഞങ്ങള്‍ക്കാര്‍ക്കും അതിന്റെ ആവശ്യവുമില്ല. കുറേ കാലമായി ഒത്തുകളിച്ചവരാണ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നത്. അതവര്‍ മനസിലാക്കണം. എന്തുപറഞ്ഞാലും ഒറ്റ വാചകം പറയും. ബിജെപിയുമായിട്ട് ഒത്തുകളിയെന്ന്. എന്ത് ഒത്തുകളിയാണ്. കുറേ നാളായല്ലോ ഇത് തുടങ്ങിയിട്ട്. 10 വര്‍ഷം കേരളം ഭരിച്ചപ്പോള്‍ ബിജെപിയുമായി നന്നായി ഒത്തുകളിച്ച ആളുകള്‍ ആ പാപം കഴുകിക്കളയാന്‍ വേണ്ടി ഞങ്ങളെ പിടിക്കണ്ട. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് – അദ്ദേഹം പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്