2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സതീശനെതിരെ കടുത്ത നിലപാട് തുടര്‍ന്ന് അടൂര്‍ പ്രകാശ്, രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും, മുഖ്യമന്ത്രിയും ദില്ലിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 04:05 AM
പങ്കുവെക്കുക:
സതീശനെതിരെ കടുത്ത നിലപാട് തുടര്‍ന്ന് അടൂര്‍ പ്രകാശ്, രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും, മുഖ്യമന്ത്രിയും ദില്ലിയിൽ
സതീശനെതിരെ കടുത്ത നിലപാട് തുടര്‍ന്ന് അടൂര്‍ പ്രകാശ്, രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും, മുഖ്യമന്ത്രിയും ദില്ലിയിൽകേരളപ്രഭാതം

വി.ഡി. സതീശൻ്റെ ഏകപക്ഷീയ ശൈലിക്കെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇന്ന് രാഹുൽ ഗാന്ധിക്കും പരാതി നൽകിയേക്കും. അതേസമയം, പരസ്യപ്രസ്താവന നടത്തുന്ന അടൂർ പ്രകാശിനെതിരെ അച്ചടക്കനടപടി വേണമെന്ന നിലപാടിലാണ് സതീശൻ ക്യാമ്പ്.

തിരുവനന്തപുരം​: യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വി.ഡി. സതീശൻ്റെ ഏകപക്ഷീയമായ പ്രവർത്തനരീതിക്കെതിരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ലിഖിത പരാതി നൽകിയ അടൂർ പ്രകാശ്, വിഷയത്തിൽ രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും. മുന്നണിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പ്രധാന തീരുമാനങ്ങൾ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് അടൂർ പ്രകാശിൻ്റെ പ്രധാന ആരോപണം.

​എം.കെ. മുനീർ, ജി. ദേവരാജൻ എന്നിവർക്ക് കാബിനറ്റ് പദവിയോടെ നൽകിയ രാഷ്ട്രീയ നിയമനങ്ങൾ ഉൾപ്പെടെയുള്ളവ മുന്നണി കൺവീനറായ തന്നോട് ആലോചിക്കാതെ എടുത്ത തീരുമാനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

​അതേസമയം, പരസ്യവിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ പാർട്ടി അച്ചടക്കലംഘനത്തിന് നടപടി വേണമെന്ന നിലപാടിലാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന ക്യാമ്പ്. മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നിലവിൽ ഡൽഹിയിലുണ്ട്. സണ്ണി ജോസഫ് ഇന്നലെ ഖാർഗെയെ കണ്ട് നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ നേതാക്കൾ പരസ്യമായി ഉന്നയിക്കരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

​വൈദ്യുതി മന്ത്രികൂടിയായ സണ്ണി ജോസഫിന് പകരം പൂർണ്ണസമയ കെപിസിസി അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. ഡൽഹിയിലുള്ള പാർട്ടി നേതൃത്വം വിഷയത്തിൽ ഉടൻ ഇടപെട്ടേക്കും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)