2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

Pearle Maaney: 'ഗർഭിണിയാണോ?': പേളിയെയും ശ്രീനിഷിനെയും കുഴപ്പിക്കുന്ന മറുപടിയുമായി നില; 'കുട്ടികൾ ആഗ്രഹം പറഞ്ഞാൽ സാധിപ്പിച്ച് കൊടുത്തൂടെ' എന്ന് ആരാധകർ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:41 PM
പങ്കുവെക്കുക:
Pearle Maaney: 'ഗർഭിണിയാണോ?': പേളിയെയും ശ്രീനിഷിനെയും കുഴപ്പിക്കുന്ന മറുപടിയുമായി നില; 'കുട്ടികൾ ആഗ്രഹം പറഞ്ഞാൽ സാധിപ്പിച്ച് കൊടുത്തൂടെ' എന്ന് ആരാധകർ
Pearle Maaney: 'ഗർഭിണിയാണോ?': പേളിയെയും ശ്രീനിഷിനെയും കുഴപ്പിക്കുന്ന മറുപടിയുമായി നില; 'കുട്ടികൾ ആഗ്രഹം പറഞ്ഞാൽ സാധിപ്പിച്ച് കൊടുത്തൂടെ' എന്ന് ആരാധകർകേരളപ്രഭാതം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടിയും അവതാരികയുമായ പേളി മാണിയും (Pearle Maaney) ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെന്ന പരിഗണനയോടെ കാണുന്ന താരമാണ് പേളി. ബിഗ്‌ബോസ് ഷോയിൽ പേളി മത്സരാർത്ഥിയായി എത്തിയത് മുതൽ ആയിരുന്നു ആരാധകർ താരത്തെ കൂടുതൽ അടുത്തറിഞ്ഞു തുടങ്ങിയത്.

ബിഗ്‌ബോസ് ഷോയിൽ നിന്ന് തന്നെ ആയിരുന്നു പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. ഈ പ്രണയം ഷോ തീരുന്നത് വരെ മാത്രമേ ഉണ്ടാകൂ എന്നും ഷോയിലെ വിജയത്തിനായുള്ള രണ്ടുപേരുടെയും സ്റ്റാറ്റർജി മാത്രമാണ് ഈ പ്രണയം എന്നും വിധിയെഴുതിയവരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും ബിഗ്‌ബോസ് വീടിനുള്ളിൽ നിന്നും പുറത്തെത്തിയ ശേഷവും ഈ പ്രണയം മുന്നോട്ട് കൊണ്ട് പോയത്. പിന്നീട് വീട്ടുകാരുടെ അനുമതിയോടെ ആയിരുന്നു ഇവരുടെ വിവാഹം.

ഹിന്ദു ആചാര പ്രകാരവും ക്രിസ്തീയ ആചാര പ്രകാരവും വളരെ ആഘോഷ പൂർവം വിവാഹം നടത്തുക ആയിരുന്നു. പിന്നീട് ഇവരുടെ ജീവിതത്തിലേക്ക് നിലയും നിതാരയും വന്നതും ആരാധകർ ഏറെ ആകാംഷയോടെ ആയിരുന്നു കാത്തിരുന്നത്. പേളിയുടെ ഗർഭകാലം മുതൽ കുഞ്ഞുങ്ങളുടെ ജനനം വരെയും പിന്നീട് അവരുടെ വളർച്ചയുടെ ഓരോ കാലഘട്ടവും അത്രയേറെ ആരാധകർക്കും പ്രിയപ്പെട്ടതാണ്.

നിലു ബേബിയുടെയും നിതു ബേബിയുടെയും എല്ലാ വിശേഷങ്ങളും പേളി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പേളി പങ്കുവച്ച ഒരു വീഡിയോ വൈറലാവുകയാണ്. സ്‌കൂളിലേക്ക് പോകാൻ നിലുവിനെ ഒരുക്കുന്ന ഒരു വീഡിയോ ആണ് പേളി പങ്കുവച്ചത്. വിഡിയോയിൽ പേളി നിലുവിന്റെ മുടി കെട്ടികൊടുത്തുകൊണ്ട് സംസാരിക്കുകയാണ്.

'എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു നല്ല സ്ട്രെയിറ്റ് മുടി വേണം എന്ന് ചെറുപ്പത്തിലൊക്കെ. നിലുവിനെ ഗർഭിണി ആയിരുന്നപ്പോഴും ഞാൻ അത് ആഗ്രഹിച്ചിട്ടുണ്ട്. ആ ആഗ്രഹങ്ങൾ ഒക്കെ നിലുവിനു കിട്ടി' എന്ന് പേളി പറയുമ്പോൾ 'നിതുവിന്‌ ഇങ്ങനെ ഒന്നും ആഗ്രഹമില്ലായിരുന്നോ?' എന്ന് ശ്രീനിഷ് ചോദിക്കുന്നതും വിഡിയോയിൽ കാണാം.'നിതുവിനെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ ഞാൻ അങ്ങനെ ഒന്നും ആഗ്രഹിച്ചിട്ടില്ല എന്ന് തോന്നുന്നു. പക്ഷെ അവൾക്കും നല്ല ചുരുണ്ട മുടി കിട്ടിയിട്ടുണ്ട്' എന്നായിരുന്നു പേളിയുടെ മറുപടി. ഇത് കേട്ടുകൊണ്ടിരുന്ന നിലു ബേബിയുടെ തഗ് മറുപടിയാണ് പേളിയെയും ശ്രീനിഷിനെയും ഒരുപോലെ കുഴപ്പിച്ചത്. 'മമ്മയൊരു ബേബിയെ ഉണ്ടാക്ക്' എന്നായിരുന്നു നിലു പറഞ്ഞത്.

Also Read: Jyothika: ‘ഒരു രാജകുമാരനെ വളർത്താൻ ഒരു രാജ്ഞിക്ക് മാത്രമേ കഴിയൂ’; അമ്മായിയമ്മയെക്കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകൾ വീണ്ടും വൈറൽ

നിലുവിന്റെ ഒറ്റ ഡയലോഗിൽ ഞെട്ടുന്ന പേളിയെ വിഡിയോയിൽ കാണാം. ഒപ്പം ശ്രീനിഷിന്റെ പൊട്ടിച്ചിരി കൂടി ആയതോടെ വീഡിയോ വൈറലായി മാറി. 'കേൾക്കാത്ത പോലെ ഇരുന്നേക്കാം. മോളിന്നു സ്‌കൂളിൽ പോകുന്നില്ലേ?' എന്ന് പേളി പിന്നീട് വിഷയം മാറ്റുന്ന പോലെ ചോദിക്കുന്നതും 'പോകുന്നുണ്ട്' എന്ന് നിലു ബേബി പറയുന്നതും കൂടി വിഡിയോയിൽ ഉണ്ട്.

Also Read: Diya Krishna: ‘എന്റെ കാശിന് കല്യാണം മാത്രമല്ല, ഹണിമൂണും’; ഓ ബൈ ഓസി തട്ടിപ്പ് കേസിൽ ദിയ കൃഷ്ണയുടെ പരിഹാസം

കമന്റുമായി ആരാധകർ

നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. 'കുട്ടികൾ എന്നായെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് നടത്തികൊടുക്കണമെന്നാ പണ്ടുള്ളവർ പറയുന്നത്' എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. 'നിലു ബേബി ഒറ്റയടിക്ക് ഇത് പറയും എന്ന് വിചാരിച്ചില്ല, മോൾടെ നാവ് പൊന്നായിരിക്കട്ടെ' എന്ന് മറ്റൊരാൾ പറയുന്നു. 'ഗർഭിണിയാണോ (Pearle Maaney Pregnancy), ഉടനെ അടുത്ത കുഞ്ഞ് വരുമോ?', 'പേളിയുടെ മുഖം കണ്ടിട്ട് ചിരി സഹിക്കാൻ പറ്റുന്നില്ല' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.


പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്