2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കർണാടകയിൽ വോട്ടർമാരെ കൂട്ടമായി നീക്കുന്നു, ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 02:20 PM
പങ്കുവെക്കുക:
കർണാടകയിൽ വോട്ടർമാരെ കൂട്ടമായി നീക്കുന്നു, ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ
കർണാടകയിൽ വോട്ടർമാരെ കൂട്ടമായി നീക്കുന്നു, ചീഫ് ഇലക്ടറൽ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർകേരളപ്രഭാതം

ബെംഗളൂരു: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (SIR) മറവിൽ കർണാടകയിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ വോട്ടർമാരുടെ പേരുകൾ കൂട്ടമായി ഒഴിവാക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു.

രാജ്യമാകെ SIR പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിനായി ബിജെപി പ്രവർത്തകർ കൂട്ടത്തോടെ ഫോം 7 സമർപ്പിക്കുന്നുവെന്ന ആരോപണവുമായി ശിവകുമാർ രംഗത്തെത്തിയത്.

ന്യൂനപക്ഷങ്ങൾ, ദളിതർ, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെയാണ് ലക്ഷ്യമിടുന്നതെന്നാണ് ശിവകുമാറിന്റെ ആരോപണം. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനായി പ്രീ-പ്രിന്റ് ചെയ്ത ഫോം 7 അപേക്ഷകൾ വ്യാപകമായി സമർപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഫോം 7 ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങൾ നൽകി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ശ്രമിച്ചെന്ന പരാതികളിൽ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിവിധ ജില്ലകളിൽ എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്