മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ, അപകടം കോഴിക്കോട് വെച്ച്
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 സെപ്റ്റംബർ 28, തിങ്കൾ | 03:36 PM
പങ്കുവെക്കുക:

കോഴിക്കോട് വെച്ചാണ് അപകടം. കാർ, ഇരുപചക്രവാഹന യാത്രക്കാർ എന്നിവരാണ് പരാതിയുമായി എത്തിയത്.
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ച സംഭവത്തിൽ പ്രമുഖ സിനിമ റിവ്യൂവറും യൂട്യൂബറുമായ അശ്വന്ത് കോക്ക് അറസ്റ്റിൽ. കോഴിക്കോട് വെച്ചാണ് അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് കാർ യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പങ്കുവെക്കുക:




