2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് കവർച്ചാ സംഘം, യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നു, വ്യാപക പരാതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 09:20 AM
പങ്കുവെക്കുക:
കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് കവർച്ചാ സംഘം, യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നു, വ്യാപക പരാതി
കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് കവർച്ചാ സംഘം, യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നു, വ്യാപക പരാതികേരളപ്രഭാതം

കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ കനത്ത തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘം സജീവമാകുന്നു. കളക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ ഫോണുകളാണ് വ്യത്യസ്ത ദിവസങ്ങളിലായി മോഷണം പോയത്.

​ബാഗിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് നഷ്ടപ്പെട്ടത്. ബസിലെ തിരക്കിനിടെ സ്ത്രീ യാത്രക്കാർക്കിടയിൽ നിലയുറപ്പിച്ചാണ് മോഷണസംഘം കൈക്കലാക്കുന്നത്. ഫോണുകൾ നഷ്ടപ്പെട്ട ബസുകളിൽ സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

​തിരക്കുള്ള സമയങ്ങളിൽ അപരിചിതർക്ക് ബാഗുകൾ കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സീറ്റിലിരിക്കുന്നവർ ബാഗ് പിടിച്ചുതരാമെന്ന് പറഞ്ഞാലും പരിചയമില്ലാത്തവരാണെങ്കിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോണുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്