തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ യൂത്ത് കോൺഗ്രസ് – SFI അതിക്രമം: കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 4, ഞായർ | 10:10 AM
പങ്കുവെക്കുക:

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ എസ്എഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏകപക്ഷീയമായ ആക്രമണങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. നടന്നത് കേരള പോലീസും യൂത്ത് കോൺഗ്രസും സംയുക്തമായി നടത്തിയ ആക്രമണം. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്ന് പ്രതിഷേധം ആരംഭിക്കാനുള്ള തീരുമാനവും ദുരൂഹം. മാർച്ച് ഹോസ്റ്റൽ പരിസരത്തുനിന്ന് ആരംഭിക്കാൻ അനുമതിയുണ്ടായിരിന്നോ എന്ന് അന്വേഷിക്കണം.
പങ്കുവെക്കുക:




