2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവെന്ന് ആരോ​ഗ്യ വകുപ്പ്; പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 03:38 PM
പങ്കുവെക്കുക:
കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവെന്ന് ആരോ​ഗ്യ വകുപ്പ്; പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം
കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവെന്ന് ആരോ​ഗ്യ വകുപ്പ്; പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശംകേരളപ്രഭാതം

ആശുപത്രികളിൽ മരുന്നിൻ്റെ സ്റ്റോക്ക് ഉണ്ടെന്നും കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവുണ്ടെന്നും ആരോ​ഗ്യവകുപ്പ്. പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാനും നിർദേശം.

കെ.എം.എസ്.സി.എല്‍. സംഭരണകേന്ദ്രങ്ങളില്‍ മരുന്നിന്റെ സ്റ്റോക്ക് കുറവെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ നിലവില്‍ മരുന്ന് ലഭ്യതയുണ്ടെങ്കിലും സംഭരണകേന്ദ്രങ്ങളില്‍ സ്റ്റോക്ക് കുറയുന്നത് പ്രതിസന്ധിക്ക് ഇടയാക്കാതിരിക്കാന്‍ പര്‍ച്ചേസ് ഓര്‍ഡറുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് (കെ.എം.എസ്.സി.എല്‍.) സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോര്‍പറേഷനുകളുമായി സഹകരിച്ച് മരുന്നെത്തിക്കാനുള്ള സാധ്യതകള്‍‍ പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീല്‍ഡ് തല പരിശോധനകള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ചിലയിടങ്ങളില്‍ മരുന്ന് ക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും തദ്ദേശതലത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ മരുന്നുകള്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് വീടുകള്‍ സന്ദര്‍‍ശിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള ശുചിത്വ ഡ്രൈവുകളും ശക്തമാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നില്ലെന്ന പരാതികള്‍ ഉയരാന്‍ പാടില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ആശുപത്രികളില്‍ അടിയന്തര മരുന്നുകളും പഞ്ഞി അടക്കമുള്ള സര്‍ജിക്കല്‍ സാമഗ്രികളും തടസ്സമില്ലാതെ ഉറപ്പാക്കാന്‍ കെ.എം.എസ്.സി.എല്ലിനോട് യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലകളിലും ആശുപത്രികളിലും നിലവില്‍ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എല്ലിന്റെ സംഭരണകേന്ദ്രങ്ങളിലാണ് കുറവുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ കണക്കുകള്‍ സഹിതം യോഗത്തില്‍ വിശദീകരിച്ചു. മരുന്ന് വിതരണം വേഗത്തിലാക്കാന്‍ കെ.എം.എസ്.സി.എല്‍. അടിയന്തര ബോര്‍ഡ് യോഗം ചേരാനും പര്‍ച്ചേസ് ഓര്‍ഡറുകള്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആശുപത്രികളിലെ മോര്‍ച്ചറി, സീലിങ്, ലിഫ്റ്റ്, വെന്റിലേറ്റര്‍ എന്നിവയുടെ അവസ്ഥ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം