ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻ തീപിടിത്തം; താമസക്കാര്‍ സുരക്ഷിതര്‍
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 3, ശനി | 03:30 PM
പങ്കുവെക്കുക:

ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസില്‍ വൻ തീപിടിത്തം. കോഡർ ഹൗസ് ഇപ്പോള്‍ ഹോട്ടലായാണ് പ്രവർത്തിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴേകാലോടെയാണ് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് പടർന്നതോടെ മുകളിലെ നില കത്തിനശിച്ചു. കോഡര്‍ ഹൗസിലെ വിനോദസഞ്ചാരികള്‍ സുരക്ഷിതരാണ്. തീപടര്‍ന്നതോടെ താമസക്കാരെ വേഗം ഒഴിപ്പിക്കാനായി. ഹോട്ടലിന് മുന്നിലെ മരത്തിലേക്കും തീ പടർന്നു. മട്ടാഞ്ചേരിയിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനം നടത്തി.
പങ്കുവെക്കുക:




