2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സമരച്ചൂടിൽ തലസ്ഥാനം, ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാക വീശി രാഹുലും പ്രിയങ്കയും

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:30 PM
പങ്കുവെക്കുക:

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടിൽ തിളച്ച് മറിഞ്ഞ് ദില്ലി. ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യ എംപിമാർ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുകയാണ്. അതിനിടെ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഗേറ്റ് തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ പാർലമെന്‍റിൽ നിന്ന് തുടങ്ങിയ പ്രതിഷേധ മാ‍ർച്ചിനെ ആകാശവാണി ഭവന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. ഏറെ നേരം സ്ഥലത്ത് എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുലിന്റെ നേതൃത്വത്തിൽ പ്രിയങ്ക അടക്കമുള്ള നേതാക്കൾ ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി. പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം ഒഴിഞ്ഞ് മാറിയ രാഹുൽ ആകാശവാണി കവാടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രിയങ്ക അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാരുടെ മാര്‍ച്ച്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാർച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടു

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം