2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചികിത്സാ പിഴവ്; ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 12:32 PM
പങ്കുവെക്കുക:
ചികിത്സാ പിഴവ്; ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു
ചികിത്സാ പിഴവ്; ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചുകേരളപ്രഭാതം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചങ്ങനാശേരി സ്വദേശിനി ഹസീനയാണ് കഴിഞ്ഞ രാത്രി മരിച്ചത്. ചങ്ങനാശേരി പുതുപ്പറമ്പിൽ വീട്ടിൽ 49 വയസുള്ള ഹസീന കഴിഞ്ഞ മാസം18 നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ

ആദ്യം ചികിത്സയ്ക്ക് എത്തിയത്.  ഹെർണിയയുടെ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി. മൂന്നു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തെങ്കിലും  പിന്നീട് കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായി വീട്ടിലെത്തിയ ഹസീനയെ വീണ്ടും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമായി മരണം സംഭവിച്ചെന്നും ചികിത്സ പിഴവ് ഉണ്ടായെന്നുമാണ് പരാതി.  ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അണുബാധയിലാണ്  പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറയുന്നത്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം