2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഗ്യാനേഷ് കുമാറിനെതിരെ കൃത്യമായി അന്വേഷണം നടന്നിട്ടില്ല; അന്വേഷണം ബോധപൂർവ്വം വഴിമുട്ടിച്ചതാണോ എന്ന് സംശയമുണ്ട്; മലയിൻകീഴ് വേണുഗോപാൽ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 04:06 AM
പങ്കുവെക്കുക:
ഗ്യാനേഷ് കുമാറിനെതിരെ കൃത്യമായി അന്വേഷണം നടന്നിട്ടില്ല; അന്വേഷണം ബോധപൂർവ്വം വഴിമുട്ടിച്ചതാണോ എന്ന് സംശയമുണ്ട്; മലയിൻകീഴ് വേണുഗോപാൽ
ഗ്യാനേഷ് കുമാറിനെതിരെ കൃത്യമായി അന്വേഷണം നടന്നിട്ടില്ല; അന്വേഷണം ബോധപൂർവ്വം വഴിമുട്ടിച്ചതാണോ എന്ന് സംശയമുണ്ട്; മലയിൻകീഴ് വേണുഗോപാൽകേരളപ്രഭാതം

തിരുവനന്തപുരം: ഇരുപത് വർഷം മുമ്പ് കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ വിജിലൻസ് കേസിൽ ഗ്യാനേഷ് കുമാറിനെതിരെ കൃത്യമായി അന്വേഷണം നടന്നിട്ടില്ലെന്ന് പരാതിക്കാരനായ മലയിൻകീഴ് വേണുഗോപാൽ. എംസി റോഡ് വികസനപദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്ന പതി-ബെൽ കമ്പനിയുടെ മാനേജർ ലീ സീ ബീന്റെ ആത്മഹത്യക്കുറിപ്പിൽ ഗ്യാനേഷ്കുമാറിനെതിരെ പരാമർശം ഉണ്ടായിരുന്നു. അന്വേഷണം ബോധപൂർവ്വം വഴിമുട്ടിച്ചതാണോ എന്ന സംശയമുണ്ടെന്നും മലയിൻകീഴ് വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.പദ്ധതി നടത്തിപ്പിനുള്ള പണവും പാർട്ട് ബില്ലും വൈകിപ്പിച്ചും ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടു. രേഖാമൂലം സർക്കാരിന് പരാതി നൽകിയിട്ടും കൃത്യമായ അന്വേഷണം ഉണ്ടായില്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു. എന്തുകൊണ്ട് ഫലപ്രദമായ അന്വേഷണം നടന്നില്ലെന്ന് വേണുഗോപാല്‍ ചോദിക്കുന്നു. ആരും നിയമത്തിന് അതീതനല്ലെന്ന് അദേഹം പറഞ്ഞു. ക്രമക്കേടില്‍ പ്രവര്‍ത്തിച്ചവരെ ജനകീയ കോടതിയ്ക്ക് മുന്‍പില്‍ കൊണ്ടുവരണമെന്ന് അദേഹ ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം