2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ട പിരിച്ചുവിടൽ; കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:04 PM
പങ്കുവെക്കുക:
നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ട പിരിച്ചുവിടൽ; കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം
നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ട പിരിച്ചുവിടൽ; കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനംകേരളപ്രഭാതം

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ട പിരിച്ചുവിടൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച എൻഎച്ച്എം കരാർ ജീവനക്കാരെ ആരോഗ്യവകുപ്പ് പിരിച്ചുവിടാൻ ഒരുങ്ങുന്നു. 2026 ജൂണിനു മുമ്പ് തയ്യാറാക്കിയ മുഴുവൻ ഇൻറർവ്യൂ ലിസ്റ്റും റദ്ദാക്കാൻ നിർദ്ദേശം. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻഎച്ച്എം ഡയറക്ടർക്ക് അയച്ച ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. തീരുമാനത്തോടെ ആയിരക്കണക്കിന് കരാർ ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും.

എൻഎച്ച്എം ജീവനക്കാരുടെ കരാർ കാലാവധി നേരത്തെ 3 മാസം നീട്ടി നൽകിയിരുന്നു. കാലാവധി അവസാനിച്ചതോടെ ആണ് സർക്കാർ തീരുമാനം. നിലവിലെ ആവശ്യകതയും ജോലിഭാരവും കണക്കാക്കി പുതിയ ലിസ്റ്റ് തയാറാക്കാൻ നിർദേശം നൽകി. കഴിവും പ്രാപ്തിയുമുള്ള പുതിയ ആളുകളെ കൊണ്ടുവരാൻ വേണ്ടിയാണ് ഇത്തരം നീക്കമെന്ന് ആരോഗ്യ വകുപ്പ് പറയുന്നത്. അസാധാരണമായ നീക്കമാണ് ആരോ​ഗ്യവകുപ്പിൽ ഉണ്ടായിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്