2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:48 PM
പങ്കുവെക്കുക:
സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം
സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎംകേരളപ്രഭാതം

തിരുവനന്തപുരം: ആർ സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ വിമർശനവുമായി സിപിഐഎം. സുഗതനെ കോൺഗ്രസ് സഹായിച്ചുവെന്ന് എസ്.പി ദീപക്ക് 24 നോട് പറഞ്ഞു. സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ. സുഗതൻ വ്യാജ ഒപ്പിട്ടതിൽ അന്വേഷണം കൃത്യമായി നടക്കുന്നില്ല. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കിയത് സർക്കാർ. അവധി അപേക്ഷയ്ക്കും സർക്കാർ അനുകൂല ഉത്തരവിറക്കി.

പിന്നീട് തങ്ങൾ പരാതിപ്പെട്ടപ്പോൾ ഉത്തരവ് പിൻവലിച്ചു. തുടക്കം മുതൽ സുഗതന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചു. കോൺഗ്രസിനു ആത്മാർത്ഥമായ സമീപനം ഉണ്ടായില്ലെന്നും എസ്.പി ദീപക്ക് ആരോപിച്ചു.

ഏപ്രിലിൽ നടന്ന കൗൺസിലിൽ സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് മേയർ ആദ്യം സമ്മതിച്ചിരുന്നെങ്കിലും, ഒപ്പ് പരിശോധിക്കാൻ അന്നത്തെ കൗൺസിൽ യോഗത്തിൽ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് അടുത്ത കൗൺസിലിൽ അറ്റൻഡൻസ് ബുക്ക് തന്നെ മാറ്റിയെന്നും, തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ച ഒപ്പും അറ്റൻഡൻസ് ബുക്കിലെ ഒപ്പും പരിശോധിച്ചപ്പോൾ കൃത്രിമം വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നതിന് തെളിവായി സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ കൗൺസിൽ ഹാളിൽ സി സി ടി വി ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ദീപക് വ്യക്തമാക്കി. കൗൺസിലിന്റെ കസ്റ്റോഡിയൻ എന്ന നിലയിൽ ഇത്തരം നിയമവിരുദ്ധമായ നടപടികളിൽ മേയർക്കും പങ്കുണ്ട്.

വിഷയത്തിൽ സർക്കാർ ഉടൻ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും, അന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യു ഡി എഫ് സർക്കാരും ഇതുവരെ ഈ വിഷയത്തിൽ അന്വേഷണത്തിന് തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം