2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 05:25 AM
പങ്കുവെക്കുക:
ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്കേരളപ്രഭാതം

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ആൻഡമാൻ കടലിന് മുകളിലുള്ള ചക്രവാതച്ചുഴി മ്യാന്മർ-ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായി വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുക.

ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

  • ബുധൻ (ഇന്ന്): പത്തനംതിട്ട, ഇടുക്കി

  • വ്യാഴം: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം

  • വെള്ളി: പാലക്കാട്, മലപ്പുറം, വയനാട്

  • ശനി: പത്തനംതിട്ട, ഇടുക്കി

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. മലയോര മേഖലകളിൽ ഉൾപ്പെടെ പ്രത്യേക ജാഗ്രത നിർദേശമുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം