2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം; 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 01:50 PM
പങ്കുവെക്കുക:
മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം; 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം; 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്കേരളപ്രഭാതം

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ആക്രമിച്ച സംഭവത്തിൽ 14 ഡിവൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കലാപശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡിവൈ.എഫ്.ഐ പ്രവർത്തകരായ പ്രജീഷ് ബാബു, അക്ഷയ് കെ.കെ, അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങി കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. ആക്രമണത്തിൽ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഫ്ലാഗ് പോസ്റ്റ് ഒടിക്കുകയും 2000 രൂപയുടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് പയ്യന്നൂരിൽ വെച്ചും പ്രതിഷേധക്കാർ വാഹനം തടഞ്ഞു. കല്ലും കൈകളും ഉപയോഗിച്ച് വാഹനത്തിൽ ആഞ്ഞടിച്ചതിനെ തുടർന്ന് കാറിന്റെ റെയിൽ ഗാർഡുകൾ തകരുകയായിരുന്നു.

അതേസമയം, ഡിവൈ.എഫ്.ഐയുടേത് പ്രതിഷേധമല്ലെന്നും പരസ്യമായ അക്രമമാണെന്നും മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി എം. വിജിന്റെ നേതൃത്വത്തിലാണ് കലാപാഹ്വാനം നടക്കുന്നത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കമാണിത്. ഡിവൈ.എഫ്.ഐയെ തനിക്ക് ഭയമില്ലെന്നും പ്രതിഷേധം കാരണം ഒരു പൊതുപരിപാടിയും മാറ്റിവെക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിവൈ.എഫ്.ഐക്കാരുമായി തെരുവിൽ ഏറ്റുമുട്ടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇറങ്ങരുതെന്നും മന്ത്രി അഭ്യർഥിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം