
കേരളം വാർത്തകൾ





ഒരു വടക്കൻ തേരോട്ടം’: ധ്യാൻ ശ്രീനിവാസന്റെ വേറിട്ട പ്രണയഭാവം ‘അനുരാഗിണി ആരാധികേ’ ഗാനം എത്തി

കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ജീവനക്കാരെ കാണാതായി, തെരച്ചിൽ ഊർജ്ജിതം

സമരച്ചൂടിൽ തലസ്ഥാനം, ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാക വീശി രാഹുലും പ്രിയങ്കയും
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടിൽ തിളച്ച് മറിഞ്ഞ് ദില്ലി. ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യ എംപിമാർ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുകയാണ്. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗേറ്റ് തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ പാർലമെന്‍റിൽ നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ചിനെ ആകാശവാണി ഭവന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. ഏറെ നേരം സ്ഥലത്ത് എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുലിന്റെ നേതൃത്വത്തിൽ പ്രിയങ്ക അടക്കമുള്ള നേതാക്കൾ ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി. പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം ഒഴിഞ്ഞ് മാറിയ രാഹുൽ ആകാശവാണി കവാടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രിയങ്ക അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാരുടെ മാര്‍ച്ച്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാർച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടു

എഐ അപകടങ്ങൾ ലോകം അംഗീകരിക്കണമോ? ആൾട്ട്മാൻ പറയുന്നു
എഐ സാങ്കേതികവിദ്യയുടെ വലിയ നേട്ടങ്ങൾക്കായി ചില അപകടസാധ്യതകൾ ലോകം അംഗീകരിക്കണമെന്ന് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ വ്യക്തമാക്കി. എഐ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെയിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐ സുരക്ഷയ്ക്കായി വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപ് പുതിയ കരാർ ഒപ്പുവെച്ച പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ

ആധാർ പേര് തിരുത്താൻ പുതിയ നിയമങ്ങൾ; ഇനി എന്തൊക്കെ മാറും?
ആധാർ കാർഡിലെ പേരുതിരുത്തലുകൾക്കായി യുഐഡിഎഐ പുതിയ നിയമാവലി പുറത്തിറക്കി. തിരുത്തലിന്റെ സ്വഭാവമനുസരിച്ച് (ചെറിയ തിരുത്തലുകൾ, വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴുണ്ടായ പിഴവുകൾ, വിവാഹം/വിവാഹമോചനം, പൂർണമായ പേരുമാറ്റം) ആവശ്യമായ രേഖകളിലും അപേക്ഷാരീതിയിലും വ്യത്യാസമുണ്ടാകും.

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ; 40ലേറെ പുതിയ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി 40ലേറെ പുതിയ റൂട്ടുകളോടെ പ്രതിദിന സർവീസുകൾ 585 ആയി ഉയർത്തുന്നു. കൊച്ചിയിൽ നിന്ന് ബാങ്കോക്ക്, കുവൈത്ത് എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈൻ, റിയാദ് എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിക്കും.

മാലിന്യം നീക്കുന്നതിനൊപ്പം വരുമാനവും; രണ്ടുവർഷം കിട്ടിയത് 15.79 ലക്ഷം രൂപ; മലപ്പുറത്ത് ഹരിത കർമസേനയുടെ പ്രവർത്തനം ശക്തം
ഹരിത കർമസേന വഴി മാലിന്യ സംസ്‌കരണത്തോടൊപ്പം വരുമാനവും ഉറപ്പാക്കി മലപ്പുറത്ത് പ്രവർത്തനം ശക്തമാകുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി സേനാംഗങ്ങൾക്ക് 15.79 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു.
