
ബിജെപി കൗൺസിലർ ആർ സുഗതന്‍റെ പേരിലെ വ്യാജ ഒപ്പ് ആരോപണം; പൊലീസ് ഇന്ന് കേസെടുക്കും
കാപ്പ കേസിൽ ജയിലിലായ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ പോലീസ് ഇന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മൊഴിയെടുക്കുന്നതിനുമാണ് കേസ്.











