
പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ: സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ പൊതുസമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. നവംബർ ഒന്നിന് പരുമല ദേവാലയ അങ്കണത്തിൽ നടക്കുന്ന ചടങ്ങ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.











